കിഴുപറമ്പ : യു.പി.യിലെ ഹാത്രറസിൽ ക്രൂര പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന്നു കൂട്ട് നിന്ന ഭരണ കൂട നടപടിയും ,ദളിത്, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടും എസ്എസ്എഫ് കിഴുപറമ്പ കീഴുപറമ്പ സെക്ടർ കമ്മറ്റി പത്തനാപുരം ടൗണിൽ മൂന്നാൾ പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു.
പ്രസ്തുത വിഷയത്തിൽ പുതിയ കാലത്തോട് ചേർന്ന പ്രതിഷേധ രീതികളുമായി വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് സമരംആവശ്യപ്പെട്ടു. സെക്ടറിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു.
0 Comments