വാഴക്കാട്: ജനാധിപത്യത്തിന്റെ പാഠങ്ങൾ അടിസ്ഥാന പ്രമാണമായി സ്വീകരിച്ച് വോട്ടിംഗ് പ്രക്രിയയിലൂടെ വാഴക്കാട് ബെയ്സ് സ്കൂൾ പാർലമെന്റിലെ ഹെഡ് ബോയ്, ഹെഡ് ഗേൾ, ലിറ്റററി മോണിറ്റർ, കൾച്ചറൽ മോണിറ്റർ, സ്പോർട്സ് മോണിറ്റർ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളായ യഥാക്രമം വാസിൽ മുഹമ്മദ് ടി.കെ, നൈമ റുക്കിയ എം.കെ, ഐസ അമീൻ എ.കെ, ഫാത്തിമ നസ്മിൻ കെ.സി, നാജിൽ മുഹമ്മദ്. കെ, എന്നിവർ ഇൻവസ്റ്റീച്ചർർ സെറിമണി സംഗമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. വാഴക്കാട് പൊലീസ് സബ് ഇൻസ്പക്ടർ വിജു പൗലോസ് ജേതാക്കൾക്ക് പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കുകയും ബാഡ്ജ് അണിയിക്കുകയും ചെയ്തു. ബെയ്സ് പ്രസിഡന്റ് ടി.കെ ഉബൈദുളളയും മറ്റു സ്റ്റാഫ് അംഗങ്ങളും മുഴുവൻ വിദ്യാർഥികളും പങ്കെടുത്ത ചടങ്ങിൽ സി.ഇ.ഒ ഡോ:ശംസു ഫിർസാദ്. എൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റസാന ഒ.കെ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ മുസ്തഫാ കമാൽ നന്ദിയും പറഞ്ഞു.
0 Comments