മുക്കം: പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ചുള്ളിക്കാപറമ്പ് എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കായി പുതിയ ബസ് സർവീസ് ആരംഭിച്ചു. രാഹുൽ ഗാന്ധി എം.പി അനുവദിച്ച 20 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളുമായി പുതിയ ബസ് സർവീസ് ആരംഭിച്ചത്.
ബസിൻ്റെ ഫ്ലാഗ് ഓഫ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു .വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ജി സീനത്ത്, ഫാത്തിമ നാസർ, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.ടിലത്തീഫ്, പ്രധാനാധ്യാപിക നഫീസ, സുജ ടോം ,കെ.സി അൻവർ, വാഹിദ് കൊളക്കാടൻ, സലാം ചാലിൽ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments