Breaking News

6/recent/ticker-posts

ഇന്ന് ശ്രീകൃഷ്ണ ജയന്തി: നാടും നഗരവുമൊരുങ്ങി, എടവണ്ണപ്പാറയില്‍ മഹാശോഭായാത്ര


എടവണ്ണപ്പാറ: ദ്വാപരയുഗ സ്മ‌രണകളുയർത്തി ഇന്ന് ശ്രീകൃഷ്‌ണ ജയന്തി. നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങൾക്കൊരുങ്ങി കഴിഞ്ഞു. വീഥികൾ അമ്പാടികളാകുന്ന സുദിനം. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് പാതയോരങ്ങളെ അമ്പാടിയാക്കുന്ന കാഴ്‌ചയ്ക്കാണ് ഓരോ മലയാളികളും ഇന്ന് സാക്ഷ്യം വഹിക്കുക. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് അകമ്പടിയേകും. മുത്തുക്കുടയേന്തിയ ബാലികാ ബാലന്മാർ ശോഭായാത്രയ്ക്ക് നിറപ്പകിട്ടേകും. ബാലദിനമായാഘോഷിക്കുന്ന ജന്മാഷ്ടമിയെ വരവേൽക്കാൻ ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ എടവണ്ണപ്പാറയിലും പരിസരങ്ങളിലും വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.

ബാലഗോകുലം എടവണ്ണപ്പാറ നഗരസമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ഇന്ന് വൈകുന്നേരം 5 മണിക്ക് എടവണ്ണപ്പാറയില്‍ നടക്കും. പതിനാറോളം പ്രാദേശിക ശോഭായാത്രകൾ വലിയ കുറ്റിശ്ശേരി ക്ഷേത്ര പരിസരത്ത് സംഗമിച്ച് എടവണ്ണപ്പാറ നഗരവീഥിയെ അമ്പാടിയാക്കി കൊണ്ട് ചെറുക്കുറ്റിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ സമാപിക്കും.

'പുണ്യമീ മണ്ണ് പവിത്രമീ ജന്മം' എന്ന സന്ദേശത്തിലൂന്നിയാണ് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ഇത്തവണത്തെ ശ്രീകൃഷ്‌ണ ജയന്തി ദിനാഘോഷങ്ങൾ നടക്കുന്നത്. പ്രകൃതിയോടൊത്ത് പ്രകൃതിയെ സംരക്ഷിച്ച് വളർന്ന കണ്ണൻ രാഷ്ട്ര രക്ഷകനായി വളരുകയായിരുന്നു. ശ്രീകൃഷ്ണ‌ൻ വിശ്വരൂപം കാണിക്കുന്നത് മണ്ണുതിന്നുമ്പോഴും മണ്ണിനു വേണ്ടി പൊരുതുമ്പോഴുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈ വർഷത്തെ ജന്മാഷ്ടമി ധ്യേയവാക്യം ബാലഗോകുലം തെരഞ്ഞെടുത്തത്.

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.